Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister O.J. Janeesh

Thrissur

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നെ​തി​രേ ആ​ക്ര​മ​ണം: കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

തൃ​ശൂ​ർ: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​ക​ട​നം അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ് തു.

തൃ​ശൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി, നേ​താ​ക്ക​ളാ​യ ഐ.​പി. പോ​ൾ, കെ.​കെ. ബാ​ബു, സി​ജോ ക​ട​വി​ൽ, ബൈ​ജു വ​ർ​ഗീ​സ്, വി​ല്ലി ജി​ജോ, ക​രോ​ളി ജോ​ഷ്വാ, ജോ​യ് ബാ​സ്റ്റി​ൻ ചാ​ക്കോ​ള, കെ. ​സു​മേ​ഷ്, വി​ബി​താ വാ​സു, മി​ഥു​ൻ മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യി​ലെ 26 ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു.

വ​ട​ക്കാ​ഞ്ചേ​രി: മ​ന്ത്രി ഒ .​ജെ. ജ​നീ​ഷി​നെ ആ​ക്ര​മി​ച്ച കി​രാ​ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് പി.​ജി. ജ​യ​ദീ​പ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ആ​ർ. സ​തീ​ശ​ൻ, ഷാ​ഹി​താ റ​ഹ്മാ​ൻ, പി.​ജെ. രാ​ജു, പി.​എ​ൻ. വെ​വ​ശാ​ഖ്, എ​സ്എ​എ ആ​സാ​ദ്, ഒ. ​ശ്രീ​കൃ​ഷ്ണ​ൻ , ടി.​പി. ഗി​രീ​ശ​ൻ, ജ​യ്സ​ൺ മാ​ത്യു, ജ​യ​ൻ മം​ഗ​ലം, മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​രു​മ​പ്പെ​ട്ടി: ഒ.​ജെ ജ​നീ​ഷ് ഉ​ൾ​പ്പ​ടെ​യു​ള​ള മ​ന്ത്രി​മാ​രെ വാ​ഹ​നം ത​ട​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യും കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്ത ഡി​വൈ​എ​ഫ്ഐ, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ഗു​ണ്ടാ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് എ​രു​മ​പ്പെ​ട്ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പാ​ർ​ട്ടി ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ക​ട​ങ്ങോ​ ട് റോ​ഡ് സെ​ന്‍റ​റി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം യു​ഡി​എ​ഫ് കു​ന്നം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​മ്പ​ല​പ്പാ​ട്ട് മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. നി​ഷാ​ദ് അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. സു​നീ​ഷ്, എ​ൻ.​കെ. ക​ബീ​ർ, കെ.​ആ​ർ. രാ​ധി​ക, ടി.​എ​ൻ. ന​മ്പീ​ശ​ൻ, അ​ജു നെ​ല്ലു​വാ​യ്, എം.​സി. ഐ​ജു, എ.​യു. മ​നാ​ഫ്, സു​ന്ദ​ര​ൻ ചി​റ്റ​ണ്ട, ഫ്രി​ജോ വ​ട​ക്കൂ​ട്ട്, ന​ജീ​ബ് കൊ​മ്പ​ത്തേ​യി​ൽ, അ​മൃ​ത ഷി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up